Wednesday, December 1, 2010
Comments and Responses
അനാവശ്യമായും ആവശ്യത്തിനും ഫിലോസഫി പറയുന്ന ദുശീലം എങ്ങനെയോ വായില്‍ കടന്നു കൂടിയിട്ടുണ്ട്. ഇതുവരെ ആരും മുഖത്തു നോക്കി പറഞ്ഞിട്ടില്ല എങ്കില്‍ പോലും ഇത് ആള്‍ക്കാരെ മുഷിപ്പിക്കുന്നുണ്ടോ എന്ന് സംശയം തോന്നാറുണ്ട്. നമ്മുടെ അനുഭവങ്ങളില്‍ പെടുന്ന കാര്യങ്ങളെ നിരീക്ഷിച്ച് അനുമാനങ്ങള്‍ മറ്റുള്ളവയിലെക്ക് extrapolate ചെയ്യുന്ന, ചിലപ്പോള്‍ നമ്മുടെ അറിവില്ലായ്മ പ്രതിഫലിപ്പിക്കുക കൂടി ചെയ്യുന്ന പ്രവൃത്തിയാണ് 'ഫിലോസഫി'.തമാശ എന്ന ജാമ്യം എടുത്ത് വായില്‍ വരുന്നതൊക്കെ പറയുന്ന ആള്‍ എന്ന ഇമേജ് ഇത്തരം ഫിലോസഫികളുടെ impact കുറയ്ക്കാറണ്ട് എന്നതിനാല്‍ ആകണം ഈ സ്വഭാവം ഇറങ്ങിപ്പോകാന്‍ കൂട്ടാക്കാത്തത്. ചിലപ്പോഴൊക്കെ ഈ സ്വഭാവം ഉപകാരം ചെയ്തിട്ടുണ്ട്. വളരെ പൊതുവായ എന്തെങ്കിലും നിരീക്ഷണം വെറുതെ എന്തെങ്കിലും പറയാന്‍ വേണ്ടി മാത്രമായി പറയുമ്പോള്‍ കേള്‍ക്കുന്ന ആള്‍ക്കാരില്‍ ചിലര്‍ക്ക് അത് തന്നെക്കുറിച്ച് പറഞ്ഞതാണോ എന്ന് സംശയം തോന്നിയിട്ടുണ്ട്. ചിലര്‍ അത് എന്നോട് തുറന്നു ചോദിക്കും, ചിലര്‍ നേരിട്ടല്ലാതെ അറിയാന്‍ ശ്രമിക്കും. പിന്നീട് ആലോചിക്കുമ്പോള്‍ ഞാന്‍ പറഞ്ഞ പൊതുവായ കാര്യം അവരില്‍ എവിടെയോ ഒരു impact ഉണ്ടാക്കിയെങ്കില്‍ ഞാനുമായി ബന്ധപ്പെട്ടു അവരുടെ ഉള്ളില്‍ എന്തോ കാര്യം അസുഖകരമായി കിടപ്പുണ്ട് എന്ന് തോന്നും. ഒന്നുകില്‍ ഒരു പരിഭവം, ഒരു കുറ്റബോധം, അങ്ങനെ എന്തെങ്കിലും. "അന്നത്തെ ആ സംഭവം കാരണമാ ഇപ്പൊ അവന്‍ അങ്ങനെ പറഞ്ഞത്" എന്ന് അവര്‍ കരുതുന്നതായി മനസിലാവും. വെറും തോന്നല്‍ ആണെന്ന് കരുതി ഞാന്‍ അത് ചികയാന്‍ പോകാറില്ല, വെറുതെ ആരെയും മുഷിപ്പിക്കേണ്ട കാര്യമില്ലല്ലോ. മനുഷ്യന്റെ പൊതുവായ സ്വഭാവത്തെ കുറിച്ച് പറഞ്ഞ ചില അഭിപ്രായങ്ങള്‍ക്ക് ലഭിച്ച പ്രതികരണങ്ങളില്‍ നിന്നും മൂന്നു നാല് പേരെങ്കിലും എന്നോട് കാണിച്ച കൊച്ചു കുരുത്തക്കേടുകള്‍ എനിക്ക് കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷെ ഞാന്‍ അത് മനസ്സിലാക്കി എന്ന് ഞാന്‍ അവരോട് പറഞ്ഞിട്ടില്ല...ചിലപ്പോള്‍ ഇനി അവര്‍ ഒരുപക്ഷെ എന്റെ അഭിപ്രായങ്ങളോട് പ്രതികരിക്കാതെ ഇരുന്നാലോ!
Subscribe to:
Post Comments (Atom)
No comments:
Post a Comment